പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്.

കണ്ണൻ കെ പി

പ്രസിഡൻ്റ്

ഷീജ ജോയ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുധ ദീലിപ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഈശ്വരി ജയൻ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹജീഷ് കെ വി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാബു പി വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : മുകുന്ദപുരം താലൂക്ക് ,തൃശ്ശൂർ ,കേരളം

വാർഡുകൾ : 14 ,നിയമസഭമണ്ഡലം :ഇരിങ്ങാലക്കുട , ലോകസഭമണ്ഡലം :തൃശ്ശൂർ

വില്ലേജുകൾ : എടതിരിഞ്ഞി, പടിയൂർ

ജനസംഖ്യ : 21252

വിസ്തീർണ്ണം :18'57 ച . കീ.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പടിയൂര്‍ ഗ്രാമപഞ്ചായത്ത് മുകുന്ദപുരം താലൂക്കിലെ വെള്ളാങ്കല്ലൂര്‍ ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന പഞ്ചായത്താണ്; എടതിരിഞ്ഞി, പടിയൂര്‍, മനവലശ്ശേരി എന്നീ പ്രദേശങ്ങളിലായി 18.57 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചിരിക്കുന്നു. 14 വാർഡുകളുള്ള പഞ്ചായത്തിന് വടക്ക് കാട്ടൂർ, കാറളം പഞ്ചായത്തുകളും കിഴക്ക് പൂമംഗലം പഞ്ചായത്തും അതിരുകളാണ്. പുരാതന ചേരരാജാക്കന്മാരുടെ കാലത്ത് തിരുവഞ്ചിക്കുളം പ്രദേശത്തിന്റെ പ്രവേശനകവാടമായിരുന്നുവെന്നതാണ് “പടിയൂര്‍” എന്ന പേരിന്റെ ഐതിഹ്യം. 1939-ലെ കൊച്ചി സംസ്ഥാനകാലത്ത് 7 അംഗ പഞ്ചായത്തായി പ്രവർത്തിച്ച പടിയൂരിൽ കൈപൊക്കി ഭൂരിപക്ഷം നോക്കി തെരഞ്ഞെടുപ്പ് നടത്തുന്നതായിരുന്നു പതിവ്. കേരളത്തിൽ ആംഗ്ലോ-ഇന്ത്യൻ സമൂഹം കൂടുതലായി താമസിക്കുന്ന പഞ്ചായത്തുകളിൽ ഒന്നായി പടിയൂര്‍ അറിയപ്പെടുന്നു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും